Site iconSite icon Janayugom Online

വെള്ളത്തില്‍ മുങ്ങി റോഡുകള്‍;രണ്ട് മരണം;ഡല്‍ഹി പ്രളയത്തില്‍ വലഞ്ഞ് ജനങ്ങള്‍

കനത്ത മഴയില്‍ നിശ്ചലമായി് ഡല്‍ഹി.രാജ്യതലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.ഇന്നലെ റെക്കോര്‍ഡ് മഴയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ചത്.ഇതോടെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു.എല്ലാ ആളുകളും വീടിനുള്ളില്‍ തന്നെ ഇരിക്കാനും തങ്ങളുടെ വീടുകള്‍ സുരക്ഷിതമാക്കാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ഐ.എം.ഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഡല്‍്ഹി വിദ്യാഭ്യാസമന്ത്രി ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഡല്‍ഹിയില്‍ മാത്രമല്ല ഡല്‍ഹി നോയിഡ എക്‌സ്പ്രസ്സ് വേയിലും വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായതായി യാത്രക്കാര്‍ പറയുന്നു.

ഗാസിപൂരില്‍ ഖോഡ കോളനിക്ക് സമീപത്തെ വെള്ളക്കെട്ടില്‍ തെന്നി വീണ് തനുജ എന്ന സ്ത്രീയും അവരുടെ 3 വയസ്സുള്ള മകനും മരണപ്പെട്ടു.നോര്‍ത്ത ഡല്‍ഹിയിലെ സബ്ജി മണ്ഡി മേഖലയില്‍ റോബിന്‍ സിനിമക്ക് സമീപം വീട് തകര്‍ന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു.വസന്ത് കുഞ്ചില്‍ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞുവീണ് ഒരു സ്ത്രീക്ക് പരിക്കേറ്റു.നോയിഡയില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ പല അടിപ്പാതകളും വെള്ളത്തിലായി.പ്രതികൂല കാലാവസ്ഥ വ്യോമഗതാതഗത്തെയും ബാധിച്ചത് മൂലം ഡല്‍ഹിയിലേക്കുള്ള 10 വിമാനങ്ങള്‍ ജയ്പൂരിലൂടെയും ലക്‌നൗവിലൂടെയും വഴിതിരിച്ച് വിട്ടു.കാലാവസ്ഥാവ്യതിയാനം മൂലം തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി എയര്‍ലൈനുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Eng­lish Summary;Roads sub­merged in water; two dead; peo­ple affect­ed by Del­hi floods

Exit mobile version