മോശം പെരുമാറ്റത്തെചൊല്ലി വീണ്ടും വിവാദത്തിലായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കളി കഴിഞ്ഞ് മൈതാനം വിടുമ്പോൾ സെൽഫിയെടുക്കാൻ ശ്രമിച്ച എതിർടീം ജീവനക്കാരനെ റൊണാൾഡോ തള്ളിമാറ്റി. സൗദി ലീഗില്‍ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഇതിന് മുമ്പും നിരവധി വിമര്‍ശനങ്ങള്‍ റോണാള്‍ഡോ നേരിട്ടിട്ടുണ്ട്. കളിക്ക് ശേഷം അൽ-ഖലീജ് താരത്തിന് ജേഴ്സി കൈമാറിയ ശേഷം റൊണാൾഡോ ആ ടീമിലെ തന്നെ ഫോട്ടോ എടുക്കാനെത്തിയ ജീവനക്കാരനെ തട്ടിമാറ്റിയതാണ് വിവാദത്തിന് കാരണമായത്.
അല്‍ ഖലീജുമായുള്ള മത്സരത്തില്‍ അല്‍ നസര്‍ സമനില വഴങ്ങിയതോടെ ഒന്നാമതുള്ള അൽ-ഇത്തിഹാദിനെക്കാൾ അഞ്ച് പോയിന്റ് പിന്നിലാണ് അല്‍ നസര്‍. കളിയുടെ നലാം മിനിറ്റില്‍ തന്നെ ഫാബിയോ മാര്‍ട്ടിന്‍സിലൂടെ അല്‍ ഖലീജ് ലീഡ് എടുത്തു. പിന്നീട് ഉണര്‍ന്ന് കളിച്ച അല്‍ നസറിനായി 17-ാം മിനിറ്റില്‍ അല്‍വരോ ഗോണ്‍സലസ് ലക്ഷ്യം കണ്ടെങ്കിലും പിന്നീടുണ്ടായ മുന്നേറ്റങ്ങള്‍ എല്ലാം തന്നെ ലക്ഷ്യം കാണാതെ പുറത്തുപോയി. ഈ മത്സരത്തിലും ഗോള്‍ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് നിരാശയോടെയാണ് റൊണാള്‍ഡോ മൈതാനത്ത് നിന്ന് മടങ്ങിയത്.
English Sammury: Ronaldo pushed the opposing team employee

