Site iconSite icon Janayugom Online

ബംഗളൂരുവിലേക്ക് രാജകീയ യാത്ര; സ്വകാര്യ ബസുകളുടെ കൊള്ള അവസാനിക്കുമോ.…?

എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവ്വീസിന് നവംബർ 11 മുതൽ തുടക്കമാകും. ബെംഗളൂരുവിലെ ഐടി കമ്പനികളടക്കം ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾക്ക് ആശ്വാസം പകരുന്നതാണ് വന്ദേഭാരതിന്റെ വരവ്.

638 കിലോമീറ്ററാണ് ഈ റൂട്ടിലെ ദൂരം. ഇത് 8 മണിക്കൂർ 40 മിനിറ്റ് കൊണ്ട് ഓടിയെത്തും. എറണാകുളത്തു നിന്ന് ഓടിത്തുടങ്ങിയാൽ കേരളത്തിൽ പിന്നെ സ്റ്റോപ്പുള്ളത് തൃശൂരും പാലക്കാടും മാത്രമാണ്. ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ സർവീസുണ്ട്.

ഈ റൂട്ടിൽ സ്വകാര്യ ബസുകൾ ഈടാക്കുന്ന നിരക്കിനേക്കാൾ കുറഞ്ഞ തുകയ്ക്ക് വന്ദേഭാരതിൽ യാത്ര ചെയ്യാം. കെഎസ്ആർടിസി 1,600–1,800 രൂപയാണ് ഈ റൂട്ടിൽ ഈടാക്കുന്നത്. സ്വകാര്യ ബസുകൾ തിരക്കനുസരിച്ച് 5,000 രൂപ വരെ ഈടാക്കാറുണ്ട്. ഇതിലും നിരക്ക് കുറച്ച് കൂടുതൽ സുരക്ഷിതത്വത്തിലും സൗകര്യത്തിലും കുറഞ്ഞ സമയം കൊണ്ട് വന്ദേഭാരതിൽ യാത്ര ചെയ്യാൻ സാധിക്കും.

വിവിധ സ്റ്റേഷനുകളിലേക്കുള്ള നിരക്ക് (ബ്രാക്കറ്റിൽ എക്സിക്യൂട്ടീവ് ചെയർ കാർ)

ബെംഗളൂരു ഭാഗത്തേക്ക്: തൃശൂർ 293 (616), പാലക്കാട് 384 (809), കോയമ്പത്തൂർ472 (991), തിരുപ്പൂർ 550 (1152), ഈറോഡ് 617 (1296), സേലം706 (1470), കെആർ പുരം 1079 (2257).

എറണാകുളം ഭാഗത്തേക്ക്: സേലം 566 രൂപ (1182), ഈറോഡ്665 (1383), തിരുപ്പൂർ736 (1534), കോയമ്പത്തൂർ 806 (1681), പാലക്കാട്876 (1827), തൃശൂർ1009 (2110), എറണാകുളം 1095 (2289)

 

Exit mobile version