Site icon Janayugom Online

ബിജെപി എംഎല്‍എയുടെ വീട്ടില്‍നിന്ന് ആറ് കോടി രൂപ കണ്ടെടുത്തു

* മകന്‍ കൈക്കൂലി വാങ്ങുന്നതിനിടെ 40 ലക്ഷം സഹിതം പിടിയിലായിരുന്നു

* ഓഫീസില്‍ നിന്ന് 1.7 കോടി രൂപയും കണ്ടെത്തിയിരുന്നു

കർണാടകയിൽ ബിജെപി എംഎൽഎയുടെ വീട്ടിൽ നിന്ന് ആറ് കോടി രൂപ കണ്ടെടുത്തു. പാർട്ടി നേതാവുകൂടിയായ മഡൽ വിരൂപാക്ഷപ്പയുടെ വസതിയിൽ നിന്നാണ് കർണാടക ലോകായുക്ത പണം കണ്ടെടുത്തത്. സംഭവത്തിന് പിറകെ വിരൂപാക്ഷപ്പ എംഎല്‍എ ഒളിവിലാണ്. കർണാടക സോപ്സ് ആന്റ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ ചെയർമാന്‍ സ്ഥാനവും മഡൽ വിരൂപാക്ഷപ്പ രാജിവച്ചിട്ടുണ്ട്.

ഇയാളുടെ മകൻ എംഎൽഎയുടെ മകൻ പ്രശാന്ത് മഡൽ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടിയിരുന്നു. ഇതോടെയാണ് വസതികളിലും ഓഫീസുകളിലും പരിശോധന നടത്തിയത്. എംഎൽഎയെയും അഴിമതി വിരുദ്ധ നിരീക്ഷണ വിഭാഗമായ ലോകായുക്ത ചോദ്യം ചെയ്തേക്കുമെന്നാണ് വാർത്തകൾ.

40 ലക്ഷം കൈക്കൂലിക്ക് പുറമെ 1.7 കോടി രൂപയും പ്രശാന്ത് മഡലിന്റെ ഓഫീസിൽ നിന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. കൈക്കൂലി വാങ്ങിയെന്നാരോപിച്ച് വ്യാഴാഴ്ച രാവിലെയാണ് പ്രശാന്തിനെതിരെ ഒരാൾ പരാതി നൽകിയത്. ഇതനുസരിച്ച് ലോകായുക്ത ഉദ്യോഗസ്ഥരൊരുക്കിയ കെണിയിൽ പ്രശാന്ത് കുടുങ്ങുകയായിരുന്നു.  കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു.

Eng­lish Sam­mury: Kar­nata­ka BJP MLA’s son caught red-hand­ed receiv­ing Rs 40 lakh bribe fol­wo up, Rs 6 crore recov­ered from MLA’s house

Exit mobile version