എറണാകുളം-ബംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തതതിന് പിന്നാലെ ആർഎസ്എസ് ഗണഗീതം പാടുന്ന വീഡിയോ പങ്കുവച്ച് സതേൺ റെയിൽവേ. സതേൺ റെയിൽവേയുടെ ഔദ്യോഗിക പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്കൂള്‍ യൂണിഫോം ധരിച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികളും രണ്ട് പേരുമാണ് ഗണഗീതം ആലപിക്കുന്നത്.
ദേശഭക്തി ഗാനം ആലപിക്കുന്നു എന്ന തരത്തിലാണ് വീഡിയോ പങ്കുവച്ചത്. ‘എറണാകുളം-കെഎസ്ആര്‍ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ്സ് ഉദ്ഘാടനത്തില്‍ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനം പാടി’, എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയില്‍വേ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

