ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നില പരുങ്ങലിലെന്ന വിലയിരുത്തലുമായി ആര്‍എസ് എസ് മുഖമാസികയായ ഓര്‍ഗനൈസറില്‍ വിമര്‍ശനം.
2024ലെ ലോക്സഭാ തെരഞെടുപ്പില്‍ തോല്‍വിയുണ്ടാകാന്‍ സാധ്യത ഏറെയാണെന്നും ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്ല കേത്കര്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായ ദയനീയ തോല്‍വിക്കുശേഷമാണ് ഈ ലേഖനം ഓര്‍ഗൈനസര്‍ എഡിറ്റര്‍ എഴുതുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വിയുണ്ടാകാമെന്ന സാധ്യത അപകടകരമാണെന്നും ലേഖനത്തില്‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം അഴിമതിയാണെന്നും മോഡി കേന്ദ്രത്തില്‍ അധികാരമേറ്റതിന് ശേഷം ആദ്യമായി ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അഴിമതി ആരോപണങ്ങള്‍ പ്രതിരോധിക്കേണ്ടി വന്നുവെന്നും ലേഖനത്തില്‍ പറയുന്നു.
ശക്തമായ പ്രാദേശിക നേതൃനിരയും പ്രവര്‍ത്തനവും അനിവാര്യമാണെന്നും ഈ ലേഖനത്തില്‍ പറയുന്നു.സംസ്ഥാനതലത്തില്‍ സ്വാധീനം ചെലുത്താനായാല്‍ മാത്രമെ ഇനി തെരഞ്ഞെടുപ്പുകളില്‍ വിജയം കാണാനാകൂ. കര്‍ണാടകയില്‍ അതുണ്ടായില്ലെന്നാണ് വിലയിരുത്തല്‍,
തെരഞ്ഞെടുപ്പ് ജയിക്കാന്‍ മോഡി പ്രഭാവവും ഹിന്ദുത്വ പ്രത്യയശാസ്ത്രവും മാത്രം മതിയാകില്ലെന്ന് ലോഖനം വിമര്‍ശന രൂപേണ പറയുന്നുണ്ട്. നരേന്ദ്ര മോഡി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ സംഘപരിവാര്‍ നേതൃനിരയില്‍ അതൃപ്തി പുകയുന്നതിന്റെ തെളിവാണിതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
English Summary:
RSS mouthpiece says that BJP’s position in Lok Sabha polls is deteriorating
You may also like this video: