ട്രയിനില്‍ തീപിടിച്ചുവെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് പരിഭ്രാന്തരായി ട്രയിനില്‍ നിന്ന് ചാടിയ 11 പേര്‍ മരിച്ചു. യാത്രക്കാര്‍ ച്രാക്കിലേക്ക് എടുത്ത് ചാടുമ്പോള്‍ ബെഗളൂരു എക്സ്പ്രസ്സ് ട്രയിന്‍ മുന്നിലേക്ക് വരികയായിരുന്നു. ഈ ട്രയിന്‍ ഇടിച്ചാണ് ആളുകള്‍ മരിച്ചത്. പലര്‍ക്കും ഗുരുതര പരിക്കുകളും ഏറ്റിട്ടുണ്ട്.
ലക്നൗ-മുംബൈ പുഷ്പക് എക്സ്പ്രസ്സിലാണ് അതിദാരുണ സംഭവം ഉണ്ടായത്. മുംബൈയ്ക്ക് 400 മീറ്റര്‍ അകലെ പച്ചോറയ്ക്ക് സമീപം മഹേജ് പര്‍ധഡെ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടമുണ്ടായത്. ഏകദേശം 5 മണിയോടെ ട്രയിനില്‍ തീപിടിച്ചുവെന്ന് കേട്ട് ആരോ അപായ ചങ്ങല വലിച്ച് ട്രയിന്‍ നിര്‍ത്തുകയായിരുന്നുവെന്ന് സെന്‍ട്രല്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ഇത്കേട്ട് ട്രാക്കിലേക്ക് ചാടി ഇറങ്ങിയ ആളുകളെ അവിടേക്ക് എത്തിയ കര്‍ണാടക എക്സ്പ്രസ്സ് ഇടിക്കുകയായിരുന്നുവെന്ന് സെന്‍ട്രല്‍ റെയില്‍വേ ചീഫ് സ്വപ്നില്‍ നില പറഞ്ഞു.

