Site iconSite icon Janayugom Online

ഗ്രാമീണ മൂല്യങ്ങൾ തിരികെ പിടിക്കണം: മുല്ലക്കര

കമ്പോള വത്കരണം രാജ്യത്തെ അപകടകരമായ നിലപാടിലേക്കാണ് നയിക്കുന്നതെന്നും അതിനെ അതിജീവിക്കാൻ നമ്മുടെ ഗ്രാമീണ മൂല്യങ്ങൾ തിരികെ കൊണ്ടുവരണമെന്നും ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിന്റ് ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ചങ്ങനാശ്ശേരി പെരുന്ന ബസ്റ്റാൻഡ് മൈതാനത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ അഭിപ്രായപ്പെട്ടു. 

ജോയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് ബിജു മുളകുപാടം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ മുഖ്യ പ്രഭാഷണം നടത്തി. അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വി. ബി ബിനു, ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. കെ മാധവൻ പിള്ള, അഡ്വ വി റ്റി തോമസ്, സിപിഐ ചങ്ങനാശ്ശേരി മണ്ഡലം സെക്രട്ടറി എം ആർ രഘുദാസ്, ജോയിന്റ് കൗൺസിൽ സംസ്ഥാ സെക്രട്ടറിയേറ്റ് അംഗം ഡി ബിനിൽ, എസ് പി സുമോദ് സംസ്ഥാന കമ്മറ്റി അംഗം എം ജെ ബെന്നി മോൻ, എൻ അനിൽ, എസ് കൃഷ്ണ കുമാരി, ജില്ലാ സെക്രട്ടറി പി എൻ ജയപ്രകാശ്, ജില്ലാ പ്രസിഡന്റ് എ ഡി അജീഷ്, ജനറൽ കൺവീനർ എ എം അഷറഫ് എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ പി ഡി മനോജ് സ്വാഗതവും ചങ്ങനാശ്ശേരി മേഖലാ പ്രസിഡന്റ് കെ പി അനുരാഗ് കൃതജ്ഞതയും അർപ്പിച്ചു. 

ഇന്ന് ചങ്ങനാശ്ശേരി അരിക്കത്തിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി സുഹൃത്സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗൺസിൽ സംസ്ഥാന ജില്ലാ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.

Exit mobile version