Site iconSite icon Janayugom Online

എസ് സുധാകര്‍റെഡ്ഡി അന്തരിച്ചു

സിപിഐ മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍ ലോക്‌സഭാംഗവുമായിരുന്ന എസ് സുധാകര്‍ റെഡ്ഡി (83) അന്തരിച്ചു.
അനാരോഗ്യം കാരണം വിശ്രമത്തിലായിരുന്നു. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു അന്ത്യം. ഭാര്യ മഹിളാ ഫെഡറേഷന്‍ നേതാവ് ഡോ. ബി വി വിജയലക്ഷമി. മക്കള്‍ നിഖില്‍, കപില്‍.

1942 ല്‍ ഹൈദരാബാദിലെ മെഹ്ബുബ്നഗറിലാണ് ജനനം. 2012 മുതല്‍ 2019 വരെ സിപിഐ ജനറല്‍ സെക്രട്ടറി പദം അലങ്കരിച്ചു. 12,14 ലോക്സഭകളില്‍ തെലങ്കാനയിലെ നല്‍ഗൊണ്ട മണ്ഡലത്തെ പ്രതിനിധീകരിച്ചു. എ ബി ബര്‍ധന് ശേഷമാണ് ജനറല്‍ സെക്രട്ടറിയായത്. എഐഎസ്എഫ് ജനറല്‍ സെക്രട്ടറി, എഐവൈഎഫ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. കര്‍ണൂലിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. വെങ്കിടേശ്വര സര്‍വകലാശാലയില്‍ നിന്ന് ബിഎ ഹിസ്റ്ററി പാസായ ശേഷം ഉസ്മാനിയ സര്‍വകലാശാലയില്‍ നിയമപഠനം നടത്തി. പാര്‍ലമെന്ററി തൊഴില്‍ വകുപ്പ് സ്ഥിരം സമിതി ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ എക്സിക്യുട്ടീവ് അംഗം കെ പ്രകാശ് ബാബു തുടങ്ങിയവര്‍ അനുശോചിച്ചു. 

Exit mobile version