Site iconSite icon Janayugom Online

ശബരി റയിൽപാത; പ്രാരംഭ നടപടികൾ ആരംഭിച്ചു

അങ്കമാലി-എരുമേലി ശബരി റയിൽപാതയുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പാരംഭ നടപടികൾ കേരളം ആരംഭിച്ചു. ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കളക്ടർമാർക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകി. പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഈ മാസം 27ന് തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ട്. 

സംസ്ഥാനം സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചാൽ പദ്ധതി മരവിപ്പിച്ച നടപടി റദ്ദാക്കുമെന്ന് റയിൽവേ വ്യക്തമാക്കിയിരുന്നു. നിലവിൽ എല്ലാ മുന്നണികളും പദ്ധതിക്ക് അനുകൂല നിലപാടാണ് നൽകിയിരിക്കുന്നത്. എന്നാൽ പദ്ധതിയുടെ ചിലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ധാരണ ആയിട്ടില്ല. പദ്ധതിയുടെ പകുതിച്ചിലവ് കേരളം വഹിക്കുമെന്ന് രേഖാമൂലം ഉറപ്പ് നൽകണമെന്ന് റയിൽവേ പറഞ്ഞിരുന്നു. ഇതിനോട് കേരളം ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Exit mobile version