ശബരിമല സ്വർണ്ണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച ഹർജിയിൽ പിഴവുകളുണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ പരിശോധിക്കാതെയാണോ ഹർജി നൽകിയതെന്നാണ് കോടതി ചോദിച്ചത്.
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്തർ സംസ്ഥാന ബന്ധമുണ്ടെന്നും കേന്ദ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് രാജീവ് ചന്ദ്രശേഖറിന്റെ ഹർജി. ശബരിമലയിൽ ഓഡിറ്റ് നടത്താന്‍ നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ക്കും മുൻ ഉത്തരവുകളിൽ നിര്‍ദേശങ്ങളുണ്ട്. ഇതൊന്നും പരിശോധിക്കാതെയാണ് ഹര്‍ജിയെന്നാണ് ദേവസ്വം ബെഞ്ച് വിമര്‍ശിച്ചത്. ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

