ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം നീട്ടി ലഭിച്ചതോടെ സ്വര്‍ണ്ണം വീണ്ടെടുക്കുന്നത് ഉള്‍പ്പെടെ കൂടുതല്‍ തെളിവ് ശേഖരണത്തിന് ഒരുങ്ങി എസ്ഐടി. ഈ മാസം 19ന് വീണ്ടും പരിഗണിക്കുമ്പോള്‍ എസ്ഐടി നാലാമത്തെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അതിനു മുന്‍പേ നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് എസ്ഐടി. കേസിലെ പ്രതി ഗോവര്‍ധനന്റെ ഫ്ലാറ്റില്‍ നിന്ന് കണ്ടെത്തിയ സ്വര്‍ണം ശബരിമലയിലെതാണോ എന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഈ മാസം എട്ടാം തീയതി ലഭിക്കും. സ്വർണ്ണം വീണ്ടെടുക്കുന്നതിൽ ഈ ഫലം നിർണായകമാകും. ഇത് ശബരിമലയിലെ തത്തുല്യമായ സ്വർണം ആണെന്നാണ് ഗോവർദ്ധന്റെ മൊഴി. കേസിൽ 10 പ്രതികളെ പിടികൂടിയിട്ടുണ്ടെങ്കിലും സ്വർണ്ണം വീണ്ടെടുക്കാൻ ആയി എന്ന് എസ്ഐടിക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.

