Site iconSite icon Janayugom Online

ശബരിമല സ്വര്‍ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍

ശബരിമലയിലെ സ്വർണ്ണപാളി മോഷണക്കേസിൽ തന്ത്രി കണ്ഠരര് രാജീവരിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി. കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ സ്വാധീനം ഉറപ്പിക്കാൻ തന്ത്രി കുടുംബത്തിന്റെ ഒത്താശ ലഭിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2004ൽ ബംഗളൂരു ശ്രീരാംപുർ ധർമശാസ്താ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പോറ്റി, അവിടുത്തെ തന്ത്രിയായിരുന്ന കണ്ഠരര് രാജീവരുമായുള്ള ബന്ധം ഉപയോഗിച്ചാണ് ശബരിമലയിൽ എത്തിയത്.

മുൻ കോണ്‍ഗ്രസ് നേതാവും നിലവിലെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ജി രാമൻനായർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് ഒരു പരികർമ്മിയുടെ സഹായിയായി രംഗപ്രവേശം ചെയ്ത പോറ്റിക്ക്, പിന്നീട് 2012–14 കാലഘട്ടത്തിൽ എം പി ഗോവിന്ദൻനായർ പ്രസിഡന്റായിരിക്കെ കീഴ്ശാന്തിയായി താൽക്കാലിക നിയമനം ലഭിച്ചു. ആറന്മുള തിരുവാഭരണം ഓഫീസിൽ വെച്ച് അതീവ രഹസ്യമായാണ് ഈ നിയമന ഉത്തരവ് കൈമാറിയത്. കഴിഞ്ഞ നവംബറിലും തന്ത്രിയെ ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.

Exit mobile version