ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സന്നിധാനത്ത് എസ്ഐടിയുടെ നിര്‍ണായക പരിശോധന. ദ്വാരപാലക ശില്‍പ്പത്തിലേയും, കട്ടിളപ്പാളിയിലേയും സ്വര്‍ണപാളികള്‍ ഇളക്കിയാണ് പരിശോധന.ഇവിടുന്ന് ശേഖരിക്കുന്ന സാമ്പിളുകള്‍ ശാസ്ത്രീയ പരിശോധന നടത്തും.പരിശോധന പൂര്‍ണമായും വീഡിയോയിയില്‍ ചിത്രീകരിക്കുന്നുണ്ട്.ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി
ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികളുടെ സൈഡ് പില്ലർ പാളികളുടെ തൂക്കം, 2019ൽ ഘടിപ്പിച്ച കട്ടിളപ്പാളികളുടെ തൂക്കം, ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയിട്ടില്ലാത്ത ക്ഷേത്രഭാഗത്തെ സ്വർണത്തിന്റെ സാമ്പിളുകൾ, മറ്റിടങ്ങളിലെ സാമ്പിളുകൾ, ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളകളിലെയും ചെമ്പുപാളികളുടെ സാമ്പിളുകൾ തുടങ്ങിയവ സംഘം ശേഖരിക്കും.
ശബരിമല ഗസ്റ്റ് ഹൗസുകളിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒന്നിലധികം മുറികൾ നൽകിയിരുന്നുവെന്നും ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. പൂജകൾ ബുക്ക് ചെയ്യുമ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നു എന്ന് 2019 ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയിട്ടുണ്ട്. സന്നിധാനത്ത് നട അടച്ചിടുന്ന സമയത്ത് പോലും ഉണ്ണികൃഷ്ണൻ പോറ്റി എത്തിയെന്നും മൊഴിയില്‍ പറയുന്നു. അതിനിടെ മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലയിലേക്ക് തീർത്ഥാടകരുടെ ഒഴുക്കാണ്. മണിക്കൂറുകൾ കാത്തുനിന്നാണ് ഇന്നലെ ഭക്തർ ദർശനം നടത്തി മടങ്ങിയത്.

