ഉത്സവത്തിനും വിഷു അനുബന്ധ പൂജകൾക്കുമായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് നാല് മണിയോടെ തന്ത്രി കണ്ഠര് രാജീവൻറെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ഏപ്രിൽ രണ്ടിന് രാവിലെ 9.45നും 10.45നും മധ്യേയായാണ് കൊടിയേറ്റം.
ഏപ്രിൽ 11ന് പമ്പാ നദിയിൽ ആറാട്ട് നടക്കും. ഏപ്രിൽ 14ന് വിഷു ദിനത്തിൽ പുലർച്ചെ നാല് മണി മുതൽ ഏഴ് മണി വരെ വിഷുക്കണി ദർശനം ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 18ന് നട അടയ്ക്കും.