ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് ബ്രേക്ക് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് തിട്ടയില്‍ ഇടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് മറിഞ്ഞു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസാണ് പെരുവന്താനത്ത് വച്ച് അപകടത്തില്‍പ്പെട്ടത്.
ചെങ്കല്‍പ്പേട്ടില്‍ നിന്ന് പുറപ്പെട്ട ബസിന്റെ ബ്രേക്ക് ചുഴിപ്പ് ഭാഗത്ത് വച്ചാണ് നഷ്ടപ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് കെകെ റോഡില്‍ മൂന്ന് മണിക്കൂറോളം ഗതാഗത തടസ്സം ഉണ്ടായി. 21 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. അപകടത്തെത്തുടര്‍ന്ന് തീര്‍ത്ഥാടകരുള്‍പ്പെടെ നിരവധി ആളുകള്‍ ദുരിതം അനുഭവിച്ചു.

