ശബരിമല തീർത്ഥാടകരുടെ വാഹനം സ്കൂള്‍ ബസിലിടിച്ച് നാലു വിദ്യാർത്ഥികൾക്ക് പരിക്ക്. പാലാ–പൊൻകുന്നം റോഡിൽ ഒന്നാംമൈലിൽ ആയിരുന്നു സംഭവം. വിദ്യാർത്ഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂൾ ബസ്സിനു പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. തുടർന്ന് സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു. നിയന്ത്രണം തെറ്റിയ തീർത്ഥാടകരുടെ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടകയില്‍ നിന്നെത്തിയ അയപ്പഭക്തരാണ് അപകടമുണ്ടാക്കിയ ബസിലുണ്ടായിരുന്നത്. വിദ്യാർത്ഥികൾക്ക് അടക്കം പരുക്കുണ്ടെന്നാണ് വിവരം.
ശബരിമല തീർത്ഥാടകരുടെ വാഹനം സ്കൂള്‍ ബസിലിടിച്ചു; നാലു വിദ്യാർത്ഥികൾക്ക് പരിക്ക്

