12 February 2026, Thursday

Related news

January 17, 2026
January 14, 2026
January 9, 2026
December 27, 2025
December 25, 2025
December 22, 2025
December 15, 2025
December 12, 2025
December 5, 2025
November 30, 2025

ശബരിമല തീർത്ഥാടകരുടെ വാഹനം സ്കൂള്‍ ബസിലിടിച്ചു; നാലു വിദ്യാർത്ഥികൾക്ക് പരിക്ക്

Janayugom Webdesk
December 5, 2025 10:02 am

ശബരിമല തീർത്ഥാടകരുടെ വാഹനം സ്കൂള്‍ ബസിലിടിച്ച് നാലു വിദ്യാർത്ഥികൾക്ക് പരിക്ക്. പാലാ–പൊൻകുന്നം റോഡിൽ‌ ഒന്നാംമൈലിൽ ആയിരുന്നു സംഭവം. വിദ്യാർത്ഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂൾ ബസ്സിനു പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. തുടർന്ന് സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു. നിയന്ത്രണം തെറ്റിയ തീർത്ഥാടകരുടെ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടകയില്‍ നിന്നെത്തിയ അയപ്പഭക്തരാണ് അപകടമുണ്ടാക്കിയ ബസിലുണ്ടായിരുന്നത്. വിദ്യാർത്ഥികൾക്ക് അടക്കം പരുക്കുണ്ടെന്നാണ് വിവരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.