Site iconSite icon Janayugom Online

‘സബാഷ് വിഗ്നേഷ് സബാഷ്’; ഐപിഎല്ലിലെ ‘മലപ്പുറം പയ്യനെ’ അഭിനന്ദിച്ച് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ധോണി

സബാഷ് വിഗ്നേഷ് സബാഷ് ഈ വാക്കുകൾ ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ധോണിയുടെതാണ്. അരങ്ങേറ്റത്തിൽ മൂന്ന് വിക്കറ്റുമായി ഇന്ത്യൻ പ്രീമിയർ ലീഗിലെ പുത്തൻ താരോദയമായി മാറിയ മലയാളി താരം വിഗ്നേഷിനെയാണ് ധോണി കളിക്കളത്തിൽ വച്ച് അഭിനന്ദിച്ചത്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ രോഹിത് ശർമക്ക് പകരം ഇംപാക്ട് പ്ലയറായെത്തിയ വിഗ്നേഷ് പുത്തൂരാണ് മുംബൈ ഇന്ത്യൻസിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് ക്രിക്കറ്റ് ലോകത്തെ സന്തോഷത്തിൽആറാടിച്ചത്. 

26 പന്തിൽ 53 റൺസെടുത്ത് മിന്നും ഫോമിൽ നിന്ന നായകൻ ഋതുരാജ് ഗെയ്ക് വാദിനെ വീഴ്ത്തിയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. നിലയുറപ്പിക്കും മുൻപെ ശിവം ദുബെയെയും ദീപക് ഹൂഡയെയും പുറത്താക്കിയാണ് താരം വരവറിയിച്ചത്. നാല് ഓവറിൽ 32 റൺസ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്. താരതമ്യേന കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ ചെന്നൈയെ ഓപണർ രചിൻ രവീന്ദ്രയും ഋതുരാജ് ഗെയ്ക് വാദും ചേർന്ന് അനായാസ വിജയത്തിലേക്ക് നയിക്കുന്നതിനിടെയാണ് വിഗ്നേഷ് പുത്തൂർ മത്സരം ത്രില്ലർ മോഡിലേക്ക് മാറ്റിയത്.

പെരിന്തൽമണ്ണ സ്വദേശിയായ 23‑കാരൻ ലേലത്തിലെ അപ്രതീക്ഷിത എൻട്രിയായിരുന്നു. ഇടങ്കയ്യൻ സ്പിൻ ബൗളറായ വിഗ്നേഷിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപ നൽകിയാണ് മുംബൈ ടീമിലെത്തിച്ചത്. പെരിന്തൽമണ്ണയിലെ ഓട്ടോഡ്രൈവറായ സുനിൽ കുമാറിന്റെയും വീട്ടമ്മയായ കെ പി ബിന്ദുവിന്റെയും മകനായ വിഘ്നേഷിന് ക്രിക്കറ്റിൽ പാരമ്പര്യങ്ങളൊന്നും പറയാനില്ല. നാട്ടിലെ ക്രിക്കറ്റ് പരിശീലകനായ വിജയനാണ് തുടക്കകാലത്ത് പാഠങ്ങൾ പകർന്നു നൽകിയത്.

പിന്നീട് കേരളത്തിനായി അണ്ടർ 14, 19, 23 വിഭാഗങ്ങളിൽ കളിച്ചു. ഇതുവരെ കേരള സീനിയർ ടീമിന്റെ ജഴ്സി അണിഞ്ഞിട്ടില്ല. അതിന് മുമ്പാണ് ഐപിഎൽ ഭാഗ്യം തേടിയെത്തിയത്. പ്രഥമ ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ താരമായിരുന്നു. പ്രാദേശികതലത്തിലും ജില്ലാതലത്തിലും ക്രിക്കറ്റ് കളങ്ങളിൽ ശ്രദ്ധേയനായ വിഗ്നേഷ് കേരളത്തിന്റെ ടീമിൽ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ‘നാട്ടുകാർ’ മകന്റെ അരങ്ങേറ്റം അഭിമാനമായ സന്തോഷത്തിലാന്ന് വിഗ്നേഷിന്റെ കുടുബം.

Exit mobile version