മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ ധൻകർ കൊലക്കേസിൽ ഒളിമ്പ്യൻ സുശീൽകുമാറിന്‍റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. നേരത്തെ ഡല്‍ഹി ഹൈക്കോടതി അനുവദിച്ച ജാമ്യമാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഒരാഴ്ചക്കകം കീഴടങ്ങണമെന്ന് സുശീൽ കുമാറിനോട് കോടതി ആവശ്യപ്പെട്ടു. 2021 ലാണ് കേസിനാസ്പദമായ സംഭവം. മെയ് നാലിന് സ്വത്തു തർക്കത്തിന്‍റെ പേരിൽ മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ ധൻകറിനെയും സുഹൃത്തുക്കളേയും ഛത്രസാൽ സ്റ്റേഡിയം പാർക്കിങ് ലോട്ടിൽ വെച്ച് മർദിച്ചെന്നാസ് കേസ്. ധൻകർ പിന്നീട് മരിച്ചു.
തുടർന്നാണ് സുശീൽ കുമാർ അറസ്റ്റിലാവുന്നത്. സുശീൽ ഉൾപ്പെടെ 18 പേരായിരുന്നു കേസിലെ പ്രതികൾ. കൊലപാതകം, കലാപം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ദില്ലി ഹൈക്കോടതി ചുമത്തിയത്. 2021 ജൂൺ മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഒരാഴ്ചക്കകം കീഴടങ്ങണമെന്നാണ് ഒളിമ്പ്യൻ സുശീൽ കുമാറിനോട് കോടതി ആവശ്യപ്പെട്ടത്.
2021 ജൂൺ മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലായ സുശീലിന് ഹൈക്കോടതി പിന്നീട് ജാമ്യം നൽകി. ഇത് റദ്ദാക്കിയ സുശീലിനോട് അടുത്തയാഴ്ച കീഴടങ്ങാനാണ് സുപ്രീംകോടതിയുടെ നിർദേശം. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഒളിമ്പിക്സ് മെഡലുകൾ നേടിയ വിഖ്യാത ഗുസ്തി താരമാണ് സുശീൽ കുമാർ. 2008ലെ ബെയ്ജിങ് ഒളിമ്പിക്സിൽ വെങ്കലവും 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ വെള്ളി മെഡലും ഇദ്ദേഹം നേടിയിരുന്നു.

