23 January 2026, Friday

Related news

January 22, 2026
January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 13, 2026

സാഗർ ധൻകർ കൊലക്കേസ്: ഒളിമ്പ്യൻ സുശീൽ കുമാറിന്‍റെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
August 13, 2025 8:37 pm

മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ ധൻകർ കൊലക്കേസിൽ ഒളിമ്പ്യൻ സുശീൽകുമാറിന്‍റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. നേരത്തെ ഡല്‍ഹി ഹൈക്കോടതി അനുവദിച്ച ജാമ്യമാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഒരാ‍ഴ്ചക്കകം കീ‍ഴടങ്ങണമെന്ന് സുശീൽ കുമാറിനോട് കോടതി ആവശ്യപ്പെട്ടു. 2021 ലാണ് കേസിനാസ്പദമായ സംഭവം. മെയ് നാലിന് സ്വത്തു തർക്കത്തിന്‍റെ പേരിൽ മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ ധൻകറിനെയും സുഹൃത്തുക്കളേയും ഛത്രസാൽ സ്റ്റേഡിയം പാർക്കിങ് ലോട്ടിൽ വെച്ച് മർദിച്ചെന്നാസ് കേസ്. ധൻകർ പിന്നീട് മരിച്ചു.

തുടർന്നാണ് സുശീൽ കുമാർ അറസ്റ്റിലാവുന്നത്. സുശീൽ ഉൾപ്പെടെ 18 പേരായിരുന്നു കേസിലെ പ്രതികൾ. കൊലപാതകം, കലാപം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ദില്ലി ഹൈക്കോടതി ചുമത്തിയത്. 2021 ജൂൺ മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഒരാ‍ഴ്ചക്കകം കീ‍ഴടങ്ങണമെന്നാണ് ഒളിമ്പ്യൻ സുശീൽ കുമാറിനോട് കോടതി ആവശ്യപ്പെട്ടത്.

2021 ജൂൺ മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലായ സുശീലിന് ഹൈക്കോടതി പിന്നീട് ജാമ്യം നൽകി. ഇത് റദ്ദാക്കിയ സുശീലിനോട് അടുത്തയാ‍ഴ്ച കീ‍ഴടങ്ങാനാണ് സുപ്രീംകോടതിയുടെ നിർദേശം. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഒളിമ്പിക്സ് മെഡലുകൾ നേടിയ വിഖ്യാത ഗുസ്തി താരമാണ് സുശീൽ കുമാർ. 2008ലെ ബെയ്ജിങ് ഒളിമ്പിക്സിൽ വെങ്കലവും 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ വെള്ളി മെഡലും ഇദ്ദേഹം നേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.