Site iconSite icon Janayugom Online

എകെഎസ്ടിയു — ജനയുഗം സഹപാഠി അറിവുത്സവം : സംസ്ഥാന തല മത്സരം ആരംഭിച്ചു

അറിവ് ജനകീയമാകട്ടെ, കുട്ടികൾ നാടറിഞ്ഞ് പഠിക്കട്ടെ എന്ന ആശയത്തിൽ സംഘടിപ്പിച്ച എകെഎസ്‌ടിയു — ജനയുഗം സഹപാഠി അറിവുത്സവം സംസ്ഥാന മത്സരം ആവേശമായി. ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ എറണാകുളം എടപ്പള്ളി ജിഎച്ച്എസ്എസിലെ അനുഗ്രഹ് വി കെ, ഹൈസ്കൂൾ വിഭാഗത്തിൽ ആലപ്പുഴ അമ്പലപ്പുഴ ഗവ. മോഡൽ എച്ച്എസ്എസിലെ അനൂപ് രാജേഷ്, യുപി വിഭാഗത്തിൽ തിരുവനന്തപുരം കിളിമാനൂർ മടവൂർ എൻ എസ്എസ്എച്ച്എസ്എസിലെ പി എസ് അനന്യ, എൽപി വിഭാഗത്തിൽ കൊല്ലം ചവറ സൗത്ത് ജിയുപിഎസിലെ എ ആർ മീനാക്ഷി എന്നിവർ ഒന്നാം സ്ഥാനം നേടി. ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ ഷിബിൻ കെ സുരേഷ് (മേഴത്തൂർ ജിഎച്ച്എസ്എസ്, പാലക്കാട്) രണ്ടാം സ്ഥാനവും അശ്വിൻ വി ജെ (വെഞ്ഞാറമൂട് ജിഎച്ച്എസ്എസ്, തിരുവനന്തപുരം) മൂന്നാം സ്ഥാനവും നേടി.

ഹൈസ്കൂൾ വിഭാഗത്തിൽ ദേവിക എസ് (എൻഎസ്എസ്എച്ച്എസ്എസ് ആലക്കോട്, കണ്ണൂർ) രണ്ടാം സ്ഥാനവും ശ്രീനന്ദ് സുധീഷ് (ജിഎംഎച്ച്എസ്എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ്, മലപ്പുറം) മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ ആദർശ് മോഹൻ എം (ജിഎച്ച്എസ്എസ് ബേത്തൂർപാറ, കാസർകോട്) രണ്ടാം സ്ഥാനവും റിഷാൻ ഇബ്രാഹിം ടി എ (ജിയുപിഎസ് പുതിയങ്കം, ആലത്തൂർ, പാലക്കാട്) മൂന്നാം സ്ഥാനവും നേടി. എൽ പി വിഭാഗത്തിൽ യശ്വന്ത് ജെ ജഗദീഷ് (എഎംഎൽപിഎസ്, തൊഴുവാനൂർ, കുറ്റിപ്പുറം, മലപ്പുറം) രണ്ടാം സ്ഥാനവും ഭഗത്ത് കെ പി (ജിഎൽപിഎസ് ചാത്തമംഗലം, കോഴിക്കോട്) മൂന്നാം സ്ഥാനവും സ്വന്തമാക്കി.

 

ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി ആർ അനിൽ അറിവുത്സവം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജനയുഗം എക്സിക്യൂട്ടീവ് എഡിറ്റർ അബ്ദുൾ ഗഫൂർ, എകെഎസ്‌ടിയു ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജനയുഗം ഡയറക്ടർ ടി വി ബാലൻ സ്വാഗതവും കോഴിക്കോട് യൂണിറ്റ് മാനേജർ കെ കെ ബാലൻ നന്ദിയും പറഞ്ഞു. സമാപന സമ്മേളനവും സമ്മാന വിതരണവും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ജനയുഗം ജനറൽ മാനേജർ സി ആർ ജോസ് പ്രകാശ് അധ്യക്ഷത വഹിച്ചു. കവി പി കെ ഗോപി മുഖ്യപ്രഭാഷണം നടത്തി. ജനയുഗം സഹപാഠി കോഓർഡിനേറ്റർ ആർ ശരത്ചന്ദ്രൻ നായർ, എകെഎസ്‌ടിയു വൈസ് പ്രസിഡന്റ് ടി ഭാരതി, ജനയുഗം റസിഡന്റ് എഡിറ്റർ ഷിബു ടി ജോസഫ്, എകെഎസ്‌ടിയു അക്കാദമിക് കൗൺസിൽ കൺവീനർ എം വിനോദ് എന്നിവർ സംസാരിച്ചു. എകെഎസ്‌ടിയു പ്രസിഡന്റ് എൻ ശ്രീകുമാർ സ്വാഗതവും സംഘാടക സമിതി കൺവീനർ സി ബിജു നന്ദിയും പറഞ്ഞു.

സംസ്ഥാന വിജയികൾക്ക് ഒന്നു മുതൽ മൂന്നു വരെയുള്ള സ്ഥാനക്കാർക്ക് യഥാക്രമം 10,000, 7,500, 5,000 രൂപ വീതം ക്യാഷ് അവാർഡും എൻഡോവ്മെന്റുകളും സർട്ടിഫിക്കറ്റുകളും മന്ത്രി സമ്മാനിച്ചു. എം സുകുമാരപിള്ള, പി എം വാസുദേവൻ, എം കുമാരൻ മാസ്റ്റർ (എക്സ് എംഎൽഎ), ബി സീത, മണിയൂർ ഇ ബാലൻ മാസ്റ്റർ, ആർ ചാമുണ്ണി മാസ്റ്റർ, ദേവരാജൻ കമ്മങ്ങാട്, സി കെ അനിത ടീച്ചർ, എം കെ ഉഴുത്രവാരിയർ, കെ ആർ വിക്രമരാജ്, കെ കെ രാമൻ, സി പത്മാവതി ടീച്ചർ, കെ ടി അമ്മിണിക്കുട്ടി അമ്മ, ടി ഗോപി മാസ്റ്റർ എന്നിവരുടെ സ്മരണാർത്ഥമുള്ള എൻഡോവ്മെന്റുകളാണ് വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും അടങ്ങുന്ന കിറ്റുകളും സമ്മാനിച്ചു.

മത്സര വിജയികള്‍;

ഹയർ സെക്കന്‍ഡറി വിഭാഗം:

അനുഗ്രഹ് വി കെ

 

ഷിബിൻ സുരേഷ് കെ

 

അശ്വിൻ വി ജെ

 

എച്ച് എസ് വിഭാഗം;

 

അനൂപ് രാജേഷ്

 

ദേവിക എസ്

 

ശ്രീനന്ദ് സുധീഷ്

 

യു പി വിഭാഗം;

അനന്യ പി എസ്

 

ആദർശ് മോഹൻ എം

 

റിഷാൻ ഇബ്രാഹിം ടി എ

 

എൽ പി വിഭാഗം:

മീനാക്ഷി എ ആർ

 

യശ്വന്ത് ജെ ജഗദീഷ് എ എം

 

ഭഗത്ത് കെ പി

Eng­lish sum­ma­ry: saha­pa­di arivuthsavam

You may also like this video;

Exit mobile version