Site iconSite icon Janayugom Online

മഴക്കെടുതി അനുഗ്രഹമായി: വില്‍ക്കാന്‍ കഴിയാത്ത ടിക്കറ്റിലൂടെ സജിമോന്‍ ഒന്നാം സമ്മാനം

lotterylottery

വിൽക്കാൻ കഴിയാതെ ബാക്കി വന്ന ടിക്കറ്റിന് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. ഭാഗ്യം തേടി എത്തിയത് കോട്ടയം തിരുവഞ്ചൂർ സ്വദേശി കുര്യനാട് സജിമോന്. ദീപാവലി ദിനത്തിൽ നറുക്കെടുത്ത കാരുണ്യപ്ലസ് (PN ‑567732) ഭാഗ്യക്കുറിയിലൂടെയാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സജിമോന് സ്വന്തമായത്.

കനത്ത മഴയും പ്രതികൂല കാലവസ്ഥയും മൂലമാണ് എടുത്ത ടിക്കറ്റിൽ അഞ്ചെണ്ണം വിൽക്കാൻ കഴിയാതെ വന്നത്. കോട്ടയം കാരാപ്പുഴയിൽ ശ്രീകാന്ത് വേണുഗോപാലൻ നായരുടെ ശ്രീഭദ്ര ലോട്ടറി ഏജൻസിൽ നിന്നും ഹോൾസെയിലിൽ ശ്രീകൃഷ്ണ — ഭാഗ്യമാല ലോട്ടറിക്കടയ്ക്ക് വിറ്റ ടിക്കറ്റാണിത്. ഇവിടെ നിന്നുമാണ് സജിമോൻ ടിക്കറ്റ് എടുത്തത്.

Eng­lish Sum­ma­ry: Saji­mon bagged first prize with an unsold lot­tery ticket

You may like this video also

Exit mobile version