Site icon Janayugom Online

താലിബാനെ വിറപ്പിച്ച പെണ്‍പോരാളി; സലീമ മസാരി പിടിയിലെന്ന് റിപ്പോര്‍ട്ട്

താലിബാന് എതിരെ അഫ്ഗാനിസ്ഥാനില്‍ സായുധ പോരാട്ടം നടത്തിയ വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളായ സലീമ മസാരിയെ പിടികൂടിയതായി റിപ്പോര്‍ട്ട്. നിലവില്‍ ഇവര്‍ എവിടെയാണുള്ളതെന്ന് വ്യക്തമായിട്ടില്ല. ബല്‍ക് പ്രവിശ്യയിലാണ് സലീമ താലിബാന് എതിരെ പോരാട്ടം നടത്തിയത്. കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമാണ് താലിബാൻ സലീമയെ പിടികൂടിയത് എന്നാണ് റിപ്പോർട്ട്.

സലീമയുടെ നേതൃത്വത്തിൽ ബൽക് പ്രവിശ്യയിലെ ചഹർ കിന്റ് ജില്ലയിൽ താലിബാന് എതിരെ ശക്തമായ പോരാട്ടമാണ് നടന്നത്. അഫ്ഗാൻ സ്ത്രീകൾക്കിടയിൽ ഏറ്റവും സ്വാധീനമുള്ള നേതാവാണ് സലീമ.

കഴിഞ്ഞവർഷം സലീമയുടെ ഇടപെടലിൽ നൂറ് താലിബാൻ തീവ്രവാദികൾ കീഴടങ്ങിയിരുന്നു. 2018ലാണ് ചഹർ കിന്റ് ജില്ലാ ഗവർണറായി സലീമയെ തെരഞ്ഞെടുത്തത്. 2019ൽ യുവാക്കളെ ഉൾപ്പെടുത്തി സുരക്ഷാ കമ്മീഷൻ രൂപീകരിച്ചു. ഗ്രാമീണരേയും ആട്ടിടയൻമാരേയും തൊഴിലാളികളെയും സംഘത്തിൽ ചേർത്ത് ശക്തിപ്പെടുത്തി.

നിരവധി തവണ സലീമയ്ക്ക് നേരെ ആക്രമണം നടന്നിരുന്നു. ദിവസങ്ങൾക്ക് മുൻപ് മസാർ ഇ ഷരീഫ് വീണപ്പോഴും ജനങ്ങളുടെ സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തി സലീമ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

Eng­lish sum­ma­ry; sal­i­ma mazari lat­est updation

You may also like this video;

Exit mobile version