Site iconSite icon Janayugom Online

പറവൂരിലെ ഭക്ഷ്യവിഷബാധക്ക് കാരണം സാൽമോണല്ലോസിസ്

salmonallosissalmonallosis

പറവൂരിൽ അടുത്തിടെ ഉണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം സാൽമോണല്ല എന്റെറൈറ്റിഡിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന സാൽമോണെല്ലോസിസ് ആണെന്ന് ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ പരിശോധനയിൽ സ്ഥിരീകരിച്ചു. പറവൂരിൽ ഇതുവരെ 106 പേരില്‍ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ മാസം 16 നാണ് പറവൂരിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തത്. മയോണൈസ്, അൽഫാം, മന്തി, പെരിമന്തി, മിക്സഡ് ഫ്രൈഡ് റൈസ് എന്നിവ കഴിച്ചവരിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായിട്ടുള്ളത്. മയോണൈസ് കഴിച്ചവരിലാണ് കൂടുതലും രോഗബാധ ഉണ്ടായിട്ടുള്ളത്. ഭക്ഷണം കഴിച്ച് 5–6 മണിക്കൂറിനു ശേഷമാണ് മിക്കവരിലും പനി, ഛർദ്ദി, വയറു വേദന, വയറിളക്കം, ഓക്കാനം തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 

ഭക്ഷ്യ വിഷബാധയുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് സാൽമോണല്ല രോഗബാധ. സാധാരണ കാണുന്ന ഭക്ഷ്യ വിഷബാധക്ക് കാരണം സാൽ മോണല്ല ടൈഫിമ്യൂറിയം, സാൽമോണല്ല എന്റെറൈറ്റിഡിസ് എന്നിവയാണ്. ബീഫ്, കോഴിയിറച്ചി, മുട്ട, മുട്ട കൊണ്ടുണ്ടാക്കുന്ന ഉല്പന്നങ്ങൾ എന്നിവയിലാണ് ഈ ബാക്ടീരിയ കണ്ടുവരുന്നത്. രോഗാണുക്കളാൽ മലിനമായ ഭക്ഷണം കഴിച്ച് 6–48 മണിക്കൂറിനുള്ളിലാണ് രോഗ ലക്ഷണങ്ങൾ കാണുന്നത്. തലവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, പനി എന്നിവയാണ് രോഗ ലക്ഷണങ്ങൾ. 2–3 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ശമിക്കുന്നു. 

Eng­lish Sum­ma­ry: Sal­mo­nel­losis is the cause of food poi­son­ing in Paravur

You may also like this video

Exit mobile version