നെഹ്റു കുടുംബത്തിന്റെ കുടുംബവാഴ്ചക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ശശിതരൂർ. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രീയങ്ക ഗാന്ധിക്കുമെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. നെഹ്റു–ഗാന്ധി കുടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനം മറ്റു പാർട്ടികളിലേക്കും പടർന്നതായും തരൂർ കൂട്ടിച്ചേർത്തു.
ഒരു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലായിരുന്നു തരൂരിന്റെ പ്രതികരണം. കുടുംബ വാഴ്ചയ്ക്ക് പകരം കഴിവിനെയാണ് അംഗീകരിക്കരിക്കേണ്ടത്. നേതാക്കളെ തെരഞ്ഞെടുക്കേണ്ടത് യോഗ്യതയുടെ അടിസ്ഥാനത്തിലാകണം. കുടുംബാധിപത്യം അവസാനിപ്പിക്കാൻ നിയമപരമായ പരിഷ്കരണം വേണമെന്നും ശശി തരൂർ പറഞ്ഞു. പരിചയത്തിനേക്കാൾ പാരമ്പര്യത്തിന് മുൻഗണന നൽകുന്ന രീതി ശരിയല്ലെന്നും ഇത് ഭരണ നേതൃത്വത്തിന്റെ നിലവാരം കുറയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

