കോവിഡ് രോഗികളുമായി സമ്പർക്കത്തിലുണ്ടായവര്‍ വാക്സിൻ എടുത്തവർ ആണെങ്കിൽ പരിശോധന വേണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം. എന്നാൽ വാക്സിൻ സ്വീകരിക്കാത്തവർ ആണെങ്കിൽ അവര്‍ ക്വാറൻറീനിൽ കഴിയണം. പിന്നീട് അഞ്ച് ദിവസത്തിന് ശേഷം ടെസ്റ്റ് നടത്തണമെന്ന് അറിയിച്ചു. രോഗ ലക്ഷണങ്ങൾ ഉള്ളവർ ആണെങ്കിൽ ക്ലിനിക്കുകളിൽ എത്തിയോ വീട്ടിലിരുന്നോ പരിശോധന നടത്തണം.
വക്സിന് രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അലി പറഞ്ഞു. രാജ്യത്ത് ഇതുവരെ 55 ദശലക്ഷത്തിലധികം വാക്സിൻ ഡോസുകൾ ആണ് വിതരണം ചെയ്തിരിക്കുന്നത്. രണ്ട് ഡോസും വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 25.5 ദശലക്ഷത്തിലധികം വരും. വാക്സിൻ വിതരണമാണ് കോവിഡ് കേസുകള്‍ കുറയാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY:Saudi Ministry of Health says those who take vaccine they don’t need to test
You may also like this video