ജന്തര്‍ മന്ദറില്‍ ലഡാക്കിന്‍റെ ആറാം ഷെഡ്യൂള്‍ പദവിക്ക് വെണ്ടിയുള്ള സമരത്തിന് പ്രതിഷേധക്കാര്‍ക്ക് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക് ലഡാക്കില്‍ ഉപവാസ സമരം ആരംഭിച്ചു.ഉപവാസം ആരംഭിക്കുന്നതിന് മുന്‍പ് മാധ്യമങ്ങളുമായി സംസാരിച്ച വാങ്ചുക് തങ്ങളുടെ നിരാഹാര സമരത്തിന് മറ്റ് സ്ഥലങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് ലഡാക്ക് ഭവനില്‍ ഉപവാസം ആരംഭിക്കുന്നതെന്നും പറഞ്ഞു.
സോനം വാങ്ചുക് ഉള്‍പ്പടെ 18ഓളം പേര്‍ അടങ്ങുന്ന സംഘം ലഡാക്ക് ഭവന്‍റെ ഗേറ്റിന് സമീപം ഇരിക്കുകയും ”We shall overcome” എന്ന ഗാനത്തിന്‍റെ ഹിന്ദി പതിപ്പ് ആലപിക്കുകയും ”ഭാരത് മാതാ കീ ജയ്”,”ജയ് ലഡാക്ക്”, ”സേവ് ലഡാക്ക്”, ”സേവ് ഹിമാലയ” എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയുമായിരുന്നു.
ഇന്ന് രാവിലെ ജന്തര്‍ മന്ദറില്‍ ഉപവാസം അനുഷ്ഠിക്കാന്‍ തങ്ങള്‍ക്ക് അനുമതി നിഷേധിച്ചുവെന്ന് വാങ്ചുക് എക്സിലൂടെ കുറിച്ചിരുന്നു.