ശവ്വാൽ മാസപ്പിറ കണ്ടു. നാളെ കേരളത്തിൽ ചെറിയ പെരുന്നാൾ. പൊന്നാനിയിൽ ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെ ഈ വർഷത്തെ 29 ദിവസം നീണ്ട വ്രത ശുദ്ധിയുടെ ദിനരാത്രങ്ങൾ അവസാനിക്കുകയാണ്. റംസാൻ 29 ദിവസം പൂർത്തിയാക്കിയ വിശ്വാസികൾ നാളെ പെരുന്നാൾ ആഘോഷിക്കും.
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഒമാനിൽ നാളെയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുക.

