Site iconSite icon Janayugom Online

അന്തരീക്ഷ മലിനീകരണം: ഡല്‍ഹിയില്‍ രണ്ട് ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിക്കാൻ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

ഡൽഹിയിലെ രൂക്ഷമായ അന്തരീക്ഷ മലിനീകരണം നേരിടാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിന് നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി. വീടുകളിൽ പോലും മാസ്‌ക് ധരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ പറഞ്ഞു. വായു മലിനീകരണം തടയാൻ ഡൽഹിയിൽ രണ്ട് ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാവുന്നതാണെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. തിങ്കളാഴ്ചയ്ക്കകം ഡൽഹിയിലെ മലിനീകരണം നേരിടാനുള്ള നടപടികളെക്കുറിച്ച് അറിയിക്കണമെന്നും കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും കോടതി ആവശ്യപ്പെട്ടു.

മലിനീകരണം തടയാൻ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കോടതി വിമര്‍ശിച്ചു. വായു നിലവാര സൂചിക 200ൽ താഴെയെത്തിക്കാൻ രണ്ട് ദിവസത്തിനുള്ളിൽ നടപടിയുണ്ടാകണം. അതിനായി ലോക്ഡൗണ്‍ വരെ ആലോചിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സുപ്രീംകോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടിയന്തിര മന്ത്രിസഭ യോഗം വിളിച്ചതായാണ് റിപ്പോര്‍ട്ട്.

Eng­lish Sum­ma­ry : sc directs del­hi gov­ern­ment to impose two day lockdown

You may also like this video :

Exit mobile version