Site iconSite icon Janayugom Online

മെറ്റാ ഗ്ലാസ് ഉപയോഗിച്ച് സുരക്ഷാ മേഖലയിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചു; പത്മനാഭാ സ്വാമി ക്ഷേത്രത്തിൽ ഒരാൾ പിടിയിൽ

മെറ്റാ ഗ്ലാസ് ഉപയോഗിച്ച് സുരക്ഷാ മേഖലയിലെ ദൃശ്യങ്ങൾ ചിത്രീകരിച്ച സംഭവത്തിൽ തിരുവനന്തപുരം ശ്രീ പത്മനാഭാ സ്വാമി ക്ഷേത്രത്തിൽ ഒരാൾ പിടിയിൽ.
ഗുജുറാത്ത് സ്വദേശി സുരേന്ദ്ര ഷാ ആണ് കസ്റ്റഡിലായത്. സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ ആണ് സംഭവം കണ്ടത്. സുരക്ഷാ പരിശോധനക്ക് ശേഷം ഇയാൾ മുന്നോട്ട് നീങ്ങിയ ശേഷമാണ് എമർജൻസി ലൈറ്റ് തെളിഞ്ഞത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതനുസരിച്ച് പരിശോധന നടത്തിയപ്പോഴാണ് മെറ്റാ ഗ്ലാസ് കണ്ടെത്തിയത്.

Exit mobile version