Site iconSite icon Janayugom Online

തിരുവനന്തപുരത്ത് സ്ക്കൂൾ വാൻ കുഴിയിലേക്ക് വീണു; 32 കുട്ടികൾക്ക് പരിക്ക്

തിരുവനന്തപുരം വട്ടിയൂർക്കാവിൽ സ്ക്കൂൾ കുട്ടികളുമായി വരികയായിരുന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. വട്ടിയൂർക്കാവ് മലമുകളിലാണ് അപകടമുണ്ടായത്. സംഭവത്തിൽ വാനിലുണ്ടായിരുന്ന 32 കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തിരുവനന്തപുരം സെൻറ് സാന്താസ് സ്ക്കൂളിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 

Exit mobile version