തമിഴ്നാട്ടിലെ കടലൂരിൽ സ്ക്കൂൾ വാൻ റയിൽവേ ട്രാക്കിൽ മറിഞ്ഞ് 9 കുട്ടികൾക്ക് പരിക്ക്. പരിക്കേറ്റ കുട്ടികളെ വിരുദാചലം സർക്കാർ സ്ക്കൂളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തമിഴ്നാട്ടിലെ ഒരു സ്വകാര്യ സ്ക്കൂളിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
കുട്ടികളുമായി പോകുകയായിരുന്ന വാഹനം പൂവനൂരിലെ ലെവൽ ക്രോസിലെത്തിയപ്പോൾ നിയന്ത്രണം വിട്ട് ലെവൽ ക്രോസിലെ തൂണിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം റയിൽവേ ട്രാക്കിലേക്ക് മറിയുകയായിരുന്നു. വസന്ത് (11), അനന്തിക (11), അശ്വിക (11), അശ്വിൻ (12), അരവിന്ദ് (13), നിവേത (11), ജെഗദീഷ് (14), രാഹുൽ (15), ഹരീഷ് (11) എന്നിവർക്കാണ് പരിക്കേറ്റത്.

