Site iconSite icon Janayugom Online

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഉപ ജില്ലാ ക്യാമ്പ് സമാപിച്ചു

മൂന്ന് ദിവസമായി ഇലിപ്പക്കുളം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കായംകുളം ഉപജില്ലാ ദ്വിതീയ സോപാൻ ട്രെസ്റ്റിംഗ് ക്യാമ്പും പട്രോൾ ലീഡേഴ്‌സ് ക്യാമ്പും സമാപിച്ചു. ക്യാമ്പിൽ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 300ഓളം സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പങ്കെടുത്തു. സമാപന സമ്മേളത്തിൽ വച്ച് പൊതുവിദ്യാഭ്യാസ മേഖലയിലെ മികവിനുള്ള അംഗീകാരമായി ഇലിപ്പക്കുളം സ്കൂളിന് പ്രശംസാ ഫലകം പ്രസിഡന്റ്‌ കുമ്പളത്ത് മധുകുമാർ സമ്മാനിച്ചു. പി ടി എ പ്രസിഡന്റ്‌ പ്രകാശ് ഫലകം ഏറ്റുവാങ്ങി. സെക്രട്ടറി എ. ശ്രീജ,ജില്ലാ ട്രെയിനിങ് കമ്മിഷണർമാരായ ശ്രീകുമാർ, രേണുക ജില്ലാ ഓർഗനൈസിംഗ് കമ്മിഷണർമാരായ ശ്രീകുമാർ, എം. ഗീത ജില്ലാ ട്രഷറർ എസ്. അഭിലാഷ്‌കുമാർ,പ്രീതി,സബിതറാണി എന്നിവർ നേതൃത്വം നൽകി. 

Exit mobile version