Site iconSite icon Janayugom Online

തദ്ദേശതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് തുടക്കം;ഏഴ് ജില്ലകളി‍ല്‍ വിധിയെഴുത്ത്

തദ്ദേശതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് തുടക്കമായി.തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ് നടക്കുക. രാവിലെ മുതൽതന്നെ പോളിങ് ബൂത്തുകളിലേക്ക് വോട്ടർമാർ എത്തിത്തുടങ്ങി. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് അമ്പലക്കടവ് വാർഡിലേക്കുള്ള ഒന്നാം പോളിങ്‌ ബൂത്തിലും ഇന്ന് റീപോളിങ്‌ നടക്കും. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍ . 

ചൊവ്വാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായ ഏഴ് ജില്ലകളിൽ 70.91 ശതമാനമായിരുന്നു പോളിംങ് .സ്ഥാനാർഥി മരിച്ചതിനാൽ മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ ഏഴാംവാർഡായ പായിംപാടത്ത്‌ തെരഞ്ഞെടുപ്പ്‌ മാറ്റിവച്ചു. 80,90,746 സ്‌ത്രീകൾ ഉൾപ്പെടെ 1,53,37,176 വോട്ടർമാരാണ് ഉള്ളത്. ഇതിനുപുറമെ 3293 പ്രവാസി വോട്ടർമാരുമുണ്ട്. 18,274 പോളിങ് ബൂത്തുകളിൽ 2,055 പ്രശ്നബാധിതമാണ്‌, തൃശൂരിൽ 81, പാലക്കാട്ട്‌— 180, മലപ്പുറത്ത്‌— 295, കോഴിക്കോട്- 166, വയനാട്ടിൽ 189, കണ്ണൂരിൽ 1025, കാസർകോട്ട് 119. ഇവിടങ്ങളിൽ അധിക സുരക്ഷ ഏർപ്പെടുത്തി. ഒന്നര മണിക്കൂർ പിന്നിടുമ്പോൾ 2.28 ശതമാനമാണ് പോളിങ്തൃശൂർ- 2.24,പാലക്കാട്- 2.02, മലപ്പുറം- 2.27,കോഴിക്കോട്- 2.02,വയനാട്- 3.14,കണ്ണൂർ- 2.14,കാസർകോട്- 1.99

Exit mobile version