Site iconSite icon Janayugom Online

ഗുരുതരമായ വായു മലിനീകരണം; ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തി

ഡല്‍ഹിയിലെ വായു മലിനീകരണം ഗുരുതരമായതിനെത്തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മോശം കാലാവസ്ഥയും വായു ഗുണനിലവാരം കുറയാന്‍ കാരണമായി. ഗ്രാപ് സ്റ്റേജ് 3 നിയന്ത്രണങ്ങളാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്പ്രകാരം അനിവാര്യമല്ലാത്ത കണ്‍സ്ട്രക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ ഉത്തരവുണ്ട്. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭ്യമാക്കാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്റ്റേജ് 3 പ്രകാരം ബിഎസ്-III പെട്രോള്‍ ബിഎസ്-IV ഡീസല്‍ കാറുകള്‍ ഡല്‍ഹിയിലോ തലസ്ഥാനത്തിന് സമീപമുള്ള ജില്ലകളിലോ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ ആളുകളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബിഎസ്-IV അല്ലെങ്കില്‍ പഴയ നിലവാരമുള്ള ഡീസല്‍ ഓപ്പറേറ്റഡ് വാഹനങ്ങളെയും നിരോധിച്ചിട്ടുണ്ട്. 

Exit mobile version