Site icon Janayugom Online

കോവിഡ് രോഗമുക്തി നേടിയവരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ; ഭൂരിഭാഗം പേർക്കും നെഞ്ചുവേദനയും പക്ഷാഘാതവും

കോവിഡ് രോഗമുക്തി നേടിയവരിൽ ഗുരുതരമായ മറ്റ് പ്രശ്നങ്ങളുൾപ്പെടെ ഉണ്ടാകുന്നുവെന്ന് കണ്ടെത്തൽ. 55ഓളം ദീർഘകാല പ്രശ്നങ്ങളാണ് രോഗമുക്തി നേടിയവരിൽ കണ്ടെത്തിയിരിക്കുന്നത്. ക്ഷീണം, തലവേദന, മണം അറിയാനുള്ള ശേഷി പൂർണമായോ ഭാഗികമായോ നഷ്ടപ്പെടൽ, ശരീരവേദന തുടങ്ങിയവയാണ് കൂടുതൽ പേരിലും കണ്ടെത്തിയിരിക്കുന്നത്. പക്ഷാഘാതം, പ്രമേഹരോഗമുണ്ടാകാനുള്ള സാധ്യത തുടങ്ങിയവയും രോഗമുക്തി നേടിയവർക്ക് ബാധിക്കാമെന്ന് വിദഗ്ധർ പറയുന്നു.

യൂറോപ്പ്, യുകെ, യുഎസ്, ഓസ്ട്രേലിയ, ചൈന, ഈജിപ്ത്, മെക്സിക്കോ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള പഠനങ്ങൾ വിശകലനം ചെയ്താണ് വിദഗ്ധർ പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

58 ശതമാനം പേരിലും കടുത്ത ക്ഷീണമാണ് സമാനമായ പ്രശ്നമായി കണ്ടെത്തിയിട്ടുള്ളത്. 44 ശതമാനം പേർക്ക് തലവേദനയും മൂന്നിലൊന്ന് പേർക്ക് ശ്രദ്ധ പതിപ്പിക്കാനുള്ള വിഷമവും, മുടികൊഴിച്ചിലും മറ്റും ഉണ്ടായി. ചുമയും നെഞ്ചുവേദനയും പോലുള്ള ശ്വാസകോശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കേൾവിശക്തിയിലുള്ള കുറവും ഹൃദയമിടിപ്പിലെ അസ്ഥിരതയും വിഷാദവും അമിത ആകാംക്ഷയുമെല്ലാം കോവിഡ് രോഗത്തിൽ നിന്ന് വിടുതൽ നേടിയവരിൽ കണ്ടെത്തുന്നുണ്ടെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.

You may also like this video:

c

Exit mobile version