Site icon Janayugom Online

സേവന അവാർഡ് സഫീർ സാഗറിന്

award

ഐഎംഎ മധ്യകേരള, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, അൻവർ പാലിയേറ്റ് യു കെയർ, ആലുവ സെന്റ് സേവിയേഴ്സ് കോളേജ് എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ സേവന അവാർഡിന് സഫീർ സാഗർ അർഹനായി. ലഹരി വിരുദ്ധ പ്രവർത്തനത്തിനും വിവിധ സാമൂഹ്യ പ്രവർത്തനത്തിന മികവിനുമായാണ് അവാർഡ് നൽകിയത്. തുടർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വളണ്ടിയർമാർക്ക് വേണ്ടി പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ആലുവ മഹാനവമി ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടി പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ പ്രസിഡന്റ് ഡോ. സി എം ഹൈദരാലി അധ്യക്ഷത വഹിച്ചു.

സൈക്കോളജിസ്റ്റ് ഡോ. സതീദേവി ക്ലാസ് നയിച്ചു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ വൈസ് പ്രസിഡന്റ് ഇ എ ഷബീർ, ആന്റി ഡ്രഗ്സ് മൂവ്മെന്റ് ജില്ലാ സെക്രട്ടറി ജോബി തോമസ്, ഐഎംഎ മധ്യകേരള പ്രസിഡന്റ് ഡോ. എം പി തോമസ്, ജനമൈത്രി പോലീസ് ഓഫീസർ പി ജി ഹരി, ഡോ. ഫ്രെഡി ടി സൈമൺ , ഡോ. നീനൂ റോസ് എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Ser­vice Award to Safir Sagar

You may also like this video

Exit mobile version