ഉത്തര്‍പ്രദേശിലെ അയോധ്യയിലെ നിരവധി പള്ളികളിൽ ആക്ഷേപകരമായ പോസ്റ്ററുകളും വസ്തുക്കളും എറിഞ്ഞ ഏഴ് പേരെ അയോധ്യ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തില്‍ കലാപം ശ്രിഷ്ടിക്കാൻ ശ്രമിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അയോധ്യ നിവാസികളായ മഹേഷ് കുമാർ മിശ്ര, പ്രത്യുഷ് ശ്രീവാസ്തവ, നിതിൻ കുമാർ, ദീപക് കുമാർ ഗൗർ, ബ്രിജേഷ് പാണ്ഡെ, ശത്രുഘ്നൻ പ്രജാപതി, വിമൽ പാണ്ഡെ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. 11 പേർ ചേർന്നാണ് സംഭവം നടത്തിയതെന്നും ഇതിൽ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നാല് പേർ ഒളിവിലാണെന്നും സീനിയർ പൊലീസ് സൂപ്രണ്ട് ശൈലേഷ് കുമാർ പാണ്ഡെ പറഞ്ഞു.
നാല് ബൈക്കകളിലായെത്തിയാണ് ഇവര്‍ പള്ളിക്ക് നേരെ അക്രമണം നടത്തിയത്. ബൈക്കും ഇവരുടെ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. അറസ്റ്റ് ചെയ്തവര്‍ക്കെതിരെ ഗുണ്ടാനിയമം, എൻഎസ്എ എന്നിവ പ്രകാരവും നടപടിയെടുക്കുമെന്ന് കുമാർ പറഞ്ഞു.
അന്വേഷണത്തിൽ, മഹേഷ് കുമാർ മിശ്രയാണ് മുഖ്യ സൂത്രധാരനെന്ന് കണ്ടത്തി. മിശ്രയുടെ മറ്റ് കൂട്ടാളികളും ചേർന്ന് ഡൽഹിയിലെ ജഹാംഗീർപുരിയിൽ അടുത്തിടെ നടന്ന സംഘര്‍ഷത്തില്‍ ഗൂഢാലോചന നടത്തിയതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
English summary;Seven Arrested In UP’s Ayodhya For Throwing Objectionable Items At Mosques
You may also like this video;