Site iconSite icon Janayugom Online

ഹരിയാനയിൽ ഒരു കുടുംബത്തിലെ ഏഴുപേർ കാറിനുള്ളിൽ മരിച്ച നിലയിൽ

ഹരിയാനയിൽ ഒരു കുടുംബത്തിലെ ഏഴുപേരെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ച്കുളയിലെ സെക്ടർ 27ലാണ് ഡെറാഡൂൺ സ്വദേശികളുടെ കാർ ഇന്നലെ രാത്രി കണ്ടെത്തിയത്. പ്രവീൺ മിത്തൽ, മാതാപിതാക്കൾ, ഭാര്യ, മൂന്ന് കുട്ടികൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. 

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇവരുടെ കാർ പഞ്ച്കുള സെക്ടർ 27 ലെ ഒഴിഞ്ഞ മേഖലയിൽ കണ്ടെത്തിയത്. മരിച്ചവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ്. 12, 13 വയസ് പ്രായമുള്ള പെൺകുട്ടികളും 14 വയസുള്ള ഇവരുടെ സഹോദരനും മരിച്ചവരിൽ ഉൾപ്പെടുന്നു. നേരത്തെ ഇവർ ചണ്ഡീഗഢിലായിരുന്നു താമസിച്ചിരുന്നത്. 

ഡെറാഡൂണിലെ ബാഗേശ്വർ ധാമിൽ ഒരു ആത്മീയ പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങിവരുന്ന വഴി വിഷം കഴിച്ച് കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ആറ് പേരുടെ മൃതദേഹം നിർത്തിയിട്ട കാറിനുള്ളിൽ കണ്ടെത്തി. പ്രവീൺ മീത്തലിനെ കാറിന് പുറത്ത് കണ്ടെത്തിയതിനെ തുടർന്ന് ആളുകൾ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കാറിനുള്ളിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഏകദേശം 20 കോടി രൂപയുടെ കടബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പ്രവീൺ മിത്തലിന്റെ ബന്ധു സന്ദീപ് അഗർവാൾ പറഞ്ഞു. 

Exit mobile version