അടൂര്‍ ഏനാത്ത് 17 വയസുകാരി പ്രസവിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കൊപ്പം താമസിച്ചിരുന്ന 21 കാരന്‍ അറസ്റ്റിലായി. ആദിത്യന്‍ എന്നയാളെയാണ് പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ഏറെ നാളായി പെണ്‍കുട്ടിയും ആദിത്യനും ഒരുമിച്ചായിരുന്നു താമസം. കുട്ടിയുടെ അമ്മയുടെയും കുടുംബാംഗങ്ങളുടെയും അറിവോടെയായിരുന്നു ഇരുവരും ഒന്നിച്ച് താമസിച്ചത്. അത്കൊണ്ട് തന്നെ പെണ്‍കുട്ടിയുടെ അമ്മയും കേസില്‍ അറസ്റ്റിലായി. ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ബന്ധുവാണ് പൊലീസില്‍ പരാതി നല്‍കിയത്.
8 മാസം പ്രായമായ കുട്ടിയാണ് ഇവര്‍ക്കുള്ളത്. നിലവില്‍ പെണ്‍കുട്ടിക്കും കുഞ്ഞിനും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ഇരുവരേയും മഹിളാ മന്ദിരത്തിലേക്ക് മാറ്റാനാണ് സാധ്യത.