Site iconSite icon Janayugom Online

കോട്ടയത്ത് പതിനേഴുകാരി പ്രസവിച്ചു; അമിത രക്തസ്രാവം, സംഭവത്തില്‍ അന്വേഷണം

കോട്ടയം ജില്ലാ ആശുപത്രിയില്‍ പതിനേഴുകാരി പ്രസവിച്ചു. കടുവാക്കുളം സ്വദേശിനിയായ പെണ്‍കുട്ടിയാണ് പ്രസവിച്ചത്. പ്രസവശേഷം അമിത രക്തസ്രാവം ഉണ്ടായതിനാല്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് പെണ്‍കുട്ടി.

മാസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്ക്കൂള്‍ അധികൃതരെ വീട്ടുകാരെ അറിയിച്ചിരുന്നു. തുട‍ര്‍ന്ന് അമ്മ കുട്ടിയെ വയനാട്ടിലുള്ള ബന്ധുവിന്‍റെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് തിരിച്ച് കോട്ടയത്തെ വീട്ടിലെത്തിയ പെണ്‍കുട്ടിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്തിനെത്തുടര്‍ന്ന് നാട്ടുകാരും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. 

പെണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായതിനാല്‍ മൊഴി എടുക്കാന്‍ കഴിഞ്ഞിട്ടില്ല. അമ്മയുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. 

Exit mobile version