രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണക്കേസിൽ ആരോപണം ഉന്നയിച്ച സ്ത്രീകളുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി അന്വേഷണ സംഘം. ആരോപണമുന്നയിച്ചവരാരും നേരിട്ട് പരാതി നൽകിയിട്ടില്ല. അതിനാലാണ് ഇവരുടെ മൊഴിയെടുക്കാൻ നീക്കം നടത്തുന്നത്. നാളെ മുതൽ അന്വേഷണസംഘം ഇതിനായുള്ള നടപടികൾ ആരംഭിക്കും. നിലവിൽ പത്ത് പരാതികളാണ് രാഹുലിനെതിരെയുള്ളത്. എന്നാൽ അതൊന്നും ആരോപണം ഉന്നയിച്ചവരാരും നേരിട്ട് നൽകിയതല്ല. വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകളെ കണ്ടെത്താനുള്ള ശ്രമം ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈഗിക ആരോപണം; ആരോപണം ഉന്നയിച്ച സ്ത്രീകളുടെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച്

