Site iconSite icon Janayugom Online

വനിതാ പൊലീസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്

മുതിര്‍ന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡികരി പങ്കെടുത്ത പരിപാടിയുടെ വേദിക്ക് സമീപത്തുവച്ചാണ് ഉദ്യോഗസ്ഥക്കെതിരെ അതിക്രമം നടന്നത്. സംഭവത്തില്‍ ബിജെപി പ്രാദേശിക നേതാവ് പ്രമോദ്
കോണ്‍ധ്രെക്കെതിരെയാണ് കേസെടുത്തത്. 

പ്രമോദിനെതിരെ കേസെടുത്തതോടെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കം ചെയ്തതായി ബിജെപി നേതാവായ ചിത്ര വാഗ് പറഞ്ഞു. പരിപാടിക്കായി മന്ത്രി എത്തുന്നതിനു മുമ്പ് വേദിക്കടുത്തു വച്ചാണ് പ്രമോദ് ലൈംഗികാതിക്രമം നടത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വച്ചാണ് ഉദ്യോഗസ്ഥ പരാതി നല്‍കിയത്. സെക്ഷന്‍ 74, സെക്ഷന്‍ 75 എന്നിവ ഉള്‍പ്പെടെയുള്ള ഭാരതീയ ന്യായ സന്‍ഹിതിയിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അധികാര ദുര്‍വിനിയോഗം നടത്തി സ്ത്രീകളോട് മോശമായി പെരുമാറുന്ന ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Exit mobile version