
മുതിര്‍ന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡികരി പങ്കെടുത്ത പരിപാടിയുടെ വേദിക്ക് സമീപത്തുവച്ചാണ് ഉദ്യോഗസ്ഥക്കെതിരെ അതിക്രമം നടന്നത്. സംഭവത്തില്‍ ബിജെപി പ്രാദേശിക നേതാവ് പ്രമോദ്
കോണ്‍ധ്രെക്കെതിരെയാണ് കേസെടുത്തത്.
പ്രമോദിനെതിരെ കേസെടുത്തതോടെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കം ചെയ്തതായി ബിജെപി നേതാവായ ചിത്ര വാഗ് പറഞ്ഞു. പരിപാടിക്കായി മന്ത്രി എത്തുന്നതിനു മുമ്പ് വേദിക്കടുത്തു വച്ചാണ് പ്രമോദ് ലൈംഗികാതിക്രമം നടത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വച്ചാണ് ഉദ്യോഗസ്ഥ പരാതി നല്‍കിയത്. സെക്ഷന്‍ 74, സെക്ഷന്‍ 75 എന്നിവ ഉള്‍പ്പെടെയുള്ള ഭാരതീയ ന്യായ സന്‍ഹിതിയിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അധികാര ദുര്‍വിനിയോഗം നടത്തി സ്ത്രീകളോട് മോശമായി പെരുമാറുന്ന ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.