വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമമെന്ന പരാതിയിൽ തൃശൂരിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. കോൺഗ്രസ് പുതുക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറി സി എച്ച് സാദത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. കടം വാങ്ങിയ പണം തിരികെ നൽകാൻ പോയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ വനിതാ കോൺഗ്രസ് പ്രവർത്തക കോൺഗ്രസ് നേതാവിൽ നിന്നും പതിനായിരം രൂപ വച്ച് പലിശയ്ക്ക് പണം വാങ്ങിയിരുന്നു. വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ട നേതാവ് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. പണവുമായി വീട്ടിലേക്ക് പോയപ്പോൾ ഇയാൾ ലൈംഗികാതിക്രമം നടത്തി എന്നാണ് വനിതാ പ്രവർത്തകയുടെ പരാതി.

