Site iconSite icon Janayugom Online

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണക്കേസ്; ക്രൈംബ്രാഞ്ച് എഫ്ഐആർ സമർപ്പിച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണക്കേസിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ സമർപ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്. ബി.എന്‍.എസ്. 78(2), 351, പൊലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകളെ ശല്യം ചെയ്തെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ച് കൊണ്ട് സന്ദേശം അയച്ചുവെന്നും ഫോൺ വഴി സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. ഗർഭഛിദ്രം നടത്തിയെന്ന് പറയപ്പെടുന്ന ബാംഗ്ലൂർ ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. എന്നാൽ നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന ആരോപണത്തിൽ നേരിട്ട് പരാതി ലഭിക്കാത്തതിനാൽ ഇക്കാര്യത്തിന് ക്രൈംബ്രാഞ്ചിന് കേസെടുക്കാൻ കഴിഞ്ഞിട്ടില്ല. ഗർഭഛിദ്രം നടത്തിയെന്ന ആരോപിച്ച യുവതിയുടെ മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുണ്ട്.

Exit mobile version