Site iconSite icon Janayugom Online

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണക്കേസ്; അന്വേഷണസംഘം ബെംഗളൂരുവിലേക്ക്

രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള ലൈംഗിക ആരോപണ കേസിൽ തെളിവ് ശേഖരണത്തിനായി ക്രൈംബ്രാഞ്ച് സംഘം ബെംഗ്ലൂരൂവിലേക്ക്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന കേസിലാണ് തെളിവെടുപ്പ് നടത്തുന്നത്. ബെംഗളൂരുവിൽ യുവതി ചികിത്സ തേടിയെന്ന് പറയുന്ന ആശുപത്രിയിൽ തെളിവെടുക്കും. ആശുപത്രി തിരിച്ചറിഞ്ഞെന്നു ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.ഓണാവധിക്ക് ശേഷമാകും അന്വേഷണസംഘം ബെംഗ്ലൂരുവിലേക്ക് പോകുക. ആശുപത്രി രേഖകൾ പരിശോധിച്ച് യുവതി ചികിത്സ തേടിയിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരുത്തും. തുടര്‍ന്ന് ആശുപത്രി മാനേജ്മെന്‍റിന് നോട്ടീസ് നല്‍കി രേഖകള്‍ കസ്റ്റഡിയിലെടുക്കും.

ഇന്നലെയാണ് കേസിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ സമർപ്പിച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

Exit mobile version