കോഴിക്കോട് കളക്ട്രേറ്റിൽ ഓണാഘോഷത്തിനിടെ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം. ആരോപണ വിധേയനായ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. കളക്ട്രേറ്റിലെ കെ സെക്ഷനിലെ ഉദ്യോഗസ്ഥൻ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ജീവനക്കാരിയുടെ പരാതി. പരാതിയെത്തുടർന്ന് ഡെപ്യൂട്ടി കളക്ടർ നടത്തിയ അന്വേഷണത്തെത്തുടർന്ന് ജീവനക്കാരനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
കളക്ടർ അടക്കം പങ്കെടുത്ത ഓണാഘോഷ പരിപാടിക്കിടെയായിരുന്നു ജീവനക്കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം നടത്തിയ ഡെപ്യൂട്ടി കളക്ടർ പരാതിക്കാരിയുടെയും ആരോപണ വിധേയനായ ജീവനക്കാരൻറെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് നടപടി.

