ഇടുക്കി പൈനാവ് ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശി ധീരജാണ് മരിച്ചത്. കുത്തേറ്റ മറ്റൊരു പ്രവർത്തകന്റെ നില ഗുരുതരമാണ്. ആക്രമണത്തിൽ പരിക്കേറ്റ അഭിജിത്ത്, അമൽ എന്നിവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കെഎസ്യു-എസ്എഫ്ഐ സംഘർഷത്തിനിടയിലാണ് ഇവർക്ക് കുത്തേറ്റത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. കുത്തിയത് കെ എസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
ധീരജ് രാജശേഖരനെ കൊലപ്പെടുത്തിയത് പുറത്തുനിന്നുമെത്തിയയാളാണെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി എന്നയാളാണ് വിദ്യാർത്ഥികളെ ആക്രമിച്ചതെന്ന് ദൃസാക്ഷികൾ പറഞ്ഞു. സംഭവത്തിന് ശേഷം ഇയാൾ ഓടി രക്ഷപെടുന്നത് കണ്ടവരുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളജിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് ക്യാംപസിന് പുറത്തിറങ്ങിയപ്പോഴാണ് വിദ്യാർഥികളെ ഇയാൾ ആക്രമിച്ചത്. നിഖിൽ പൈലി കൈവശം ആയുധം കരുതിയിരുന്നതായാണ് സൂചന. ര
ക്തത്തിൽ കുളിച്ചു കിടന്ന ധീരജിനെ ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം സത്യന്റെ കാറിൽ വിദ്യാർത്ഥികളാണ് ആശുപത്രിയിൽ എത്തിച്ചത്. കാറിൽ കയറ്റുമ്പോൾ ധീരജിന് ജീവനുണ്ടായിരുന്നതായി മറ്റ് വിദ്യാർത്ഥികൾ പറഞ്ഞു. എന്നാൽ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
english summary; SFI activist stabbed to death in Idukki
you may also like this video;